Asianet News MalayalamAsianet News Malayalam

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജി തള്ളി  

കുന്നപ്പളളിയുടെ  മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.  

high court reject kerala government s plea to cancel anticipatory bail of eldhose kunnappally
Author
First Published Dec 2, 2022, 10:50 AM IST

കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ  മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.  

നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടർന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു. എന്നാൽ എൽദോസ് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 'എല്‍ദോസിന്‍റെ ഓഫീസിലെ ലഡു വിതരണത്തിൽ അസ്വാഭാവികതയില്ല'; കെ മുരളീധരനെ തള്ളി വിഡി സതീശന്‍

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദത്തിനിടെ കോടതിയും പ്രോസിക്യൂഷനും ഉയർത്തിയ ചില പരാമർശങ്ങൾ ചർച്ചയായിരുന്നു.  ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമാ കഥപോലെയുണ്ടല്ലോയെന്നായിരുന്നു കോടതി പരാമർശം.  എന്നാൽ  ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ 'നോ' പറഞ്ഞാൽ അത് ബലാത്സം​ഗം തന്നെയാണെന്ന്  പ്രോസിക്യൂഷൻ ഇതിന് മറുപടി നൽകി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാൻ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സാഹചര്യം കൂടി പരിശോധിക്കണമെന്നാണ് ഈ വാദത്തോട്  കോടതി പ്രതികരിച്ചത്. ബലാത്സം​ഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന പരാമർശവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി.

 പരാതിക്കാരിയെ മ‍ര്‍ദ്ദിച്ചെന്ന കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷക‍ര്‍ ഹൈക്കോടതിയിൽ

 

Follow Us:
Download App:
  • android
  • ios