ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു.
തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു. പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാർക്ക് മുൻവർഷത്തെ ഇതിന് സമാനമായ ബോണസ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
