പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന  എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. 

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല്‍ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽകഴുകിച്ചൂട്ടി നെതിരായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.

ദേവസ്വം ബോർഡിനോ സർക്കാരിനോ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാൽകഴുകിച്ചൂട്ട് വിവാദമായതോടെയാണ് ദേവസ്വം ബോർഡ് ചടങ്ങിന് പേര് മാറ്റിയത്. ചടങ്ങിന്റെ ഭാഗമായി ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നിലെന്നും തന്ത്രിയാണ് ചടങ്ങ് നിർവഹിക്കുന്നത് എന്നും ദേവസ്വം ബോർഡ് ഹൈക്കോടതി അറിയിച്ചിരുന്നു.

തുടർന്നാണ് കേസ് തീർപ്പാക്കിയത്. വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകുന്നതിനെ ഉത്തരവിൽ കോടതി വിമർശിക്കുകയും ചെയ്തു. ജസ്റ്റിസുമറായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആനവണ്ടിയിൽ അന്തിയുറങ്ങാം, കുടുംബശ്രീ പിങ്ക് കഫേയിലെ രൂചിയൂറും ഭക്ഷണം കഴിക്കാം; സന്ദർശകർക്ക് പുതു അനുഭവം

മൂന്നാര്‍. രുചിയൂറം ഭക്ഷണ വിഭവങ്ങളുമായി മൂന്നാറില്‍ (Munnar) കുടുംബശ്രീയുടെ (Kudumbashree) പിങ്ക് കഫേ (Pink Cafe) പ്രവര്‍ത്തനം ആരംഭിച്ചു. ഇനി ആനവണ്ടിയില്‍ അന്തിയുറങ്ങി കുറഞ്ഞ ചിലവില്‍ കുടുംബശ്രീയുടെ കഫേയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ഭക്ഷണം കഴിച്ച് മടങ്ങാം. 

കുടുംബശ്രീ പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി (K S R T C) ഡിപ്പോയിലും പിങ്ക് കഫേ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ അന്തിയുറങ്ങി കഫേയില്‍ നിന്നും രുചിയൂറം ഭക്ഷണം കഴിച്ചുമടങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്. 

വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിന്റെ ടൂറിസത്തിന്റെ ഏറെ ഗുണകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.രാവിലെ 5 മുതല്‍ ആരംഭിക്കുന്ന കഫേയുടെ പ്രവര്‍ത്തനം രാത്രി 11 മണിവരെ നീണ്ടുനില്‍ക്കും. 

ഇതിനായി 15 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പുറത്ത് ലഭിക്കുന്ന എല്ലാവിധ ഭക്ഷണവും നല്‍കുകയാണ് ലക്ഷ്യമെന്ന് പ്രവര്‍ത്തതര്‍ പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യാതിഥിയായി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധികള്‍, കെ എസ് ആര്‍ ടി സി പ്രതിനിധികള്‍, സി ഡി എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.