പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസാണ് സ്റ്റേ ചെയ്തത്
കൊച്ചി:പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് എടുത്ത ക്രിമിനൽ കേസാണ് ഹൈക്കോടതി ഈമാസം 29 വരെ സ്റ്റേ ചെയ്തതത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഡി സതീശൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്‍റെ നടപടി. എഫ്ഐആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നതായി കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
വനം വകുപ്പിനും കെഎസ്ഇബിയുടെ പണി! വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി

