സംസ്കൃത വിഭാഗം മേധാവിയായ വിജയകുമാരി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു വിപിൻ വിജയന്‍റെ ആരോപണം. ജാതി പറഞ്ഞും വിജയകുമാരി അധിക്ഷേപിച്ചെന്ന് പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ സംസ്കൃത വകുപ്പ് മേധാവി ഡോ.സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍റെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. സംസ്കൃത വിഭാഗം മേധാവിയായ വിജയകുമാരി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു വിപിൻ വിജയന്‍റെ ആരോപണം. ജാതി പറഞ്ഞും വിജയകുമാരി അധിക്ഷേപിച്ചെന്ന് പരാതി നൽകിയിരുന്നു. എന്നാൽ ഈന ഈ ആരോപണം തെറ്റാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്.