Asianet News MalayalamAsianet News Malayalam

ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം: പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. 

high court to consider p j joseph appeal for kerala congress symbol
Author
Kochi, First Published Feb 22, 2021, 6:18 AM IST

കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീലിൽ ഉത്തരവ് ഇന്ന്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. 

ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ചെയര്‍മാനായി ജോസ് കെ മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios