Asianet News MalayalamAsianet News Malayalam

കെടിയു താല്‍ക്കാലിക വിസി നിയമനം, ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

തങ്ങൾ നൽകിയ പട്ടിക  തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ  താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം. 

High Court will decide tomorrow on the petition filed by the government challenging the appointment of ktu vc
Author
First Published Nov 28, 2022, 5:11 PM IST

കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഉച്ചയ്ക്ക് ശേഷം ഉത്തരവ് പറയുക. തങ്ങൾ നൽകിയ പട്ടിക  തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ  താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ പറ്റിയ ആളെ  കണ്ടെത്തിയതെന്നുമാണ് ഗവർണറുടെ നിലപാട്. വിസി നിയമനത്തിലെ സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്ന് വാദത്തിനിടെ പരാമർശിച്ചു. 

Follow Us:
Download App:
  • android
  • ios