മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തു.

ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴു പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായത്. അതേസമയം പരിക്കേറ്റവർ അപകടനില തരണം ചെയ്തു. 3 മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

അപകടത്തിൽ മലയാക്കികൾ ഉൾപ്പെടെ മരിച്ചിരുന്നു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് സംഭവം. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.