Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ കാട്ടാന ശല്യം:വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്,വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും

പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ആർ.ആർ.ടി.സംഘത്തിൻറെ തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും

high-level meeting called by forest department today
Author
First Published Feb 6, 2023, 6:12 AM IST


ഇടുക്കി : കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിൽ ദേവികുളത്തുള്ള മൂന്നാർ ഡി.എഫ്.ഒ.ഓഫീസിലാണ് യോഗം. വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി.സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ശാന്തൻപാറ,ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ആർ.ആർ.ടി.സംഘത്തിൻറെ തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.

എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Follow Us:
Download App:
  • android
  • ios