Asianet News MalayalamAsianet News Malayalam

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിട  വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസിൽ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന

high level meeting of the education department today to discuss the opening of the school
Author
Thiruvananthapuram, First Published Sep 22, 2021, 12:56 PM IST

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള (Health Department)  യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് (Education Department) യോഗം ചേരുന്നത്. കൊവിഡ് (Covid 19) സുരക്ഷ മാനദണ്ഡങ്ങൾ എങ്ങനെയൊക്കെയാണ് സ്വീകരിക്കേണ്ടത് എന്നതിൽ ഈ യോ​ഗമാകും അന്തിമ തീരുമാനമെടുക്കുക

നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിട  വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസിൽ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന.

അടുത്ത ആഴ്ചയോടെ സിറോ സർവേ ഫംല ലഭ്യമാകുമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios