Asianet News MalayalamAsianet News Malayalam

കരുവന്നൂരിലെ ആധാരം തിരികെ കിട്ടാന്‍ ഇഡിക്ക് അപേക്ഷ നൽകണം,മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു

highcourt ask karuvannoor bank to send request to ED for getting back title deeds
Author
First Published Oct 4, 2023, 2:31 PM IST

എറണാകുളം:വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി.ആധാരം തിരികെ ലഭിക്കാൻ  ഇ.ഡിക്ക്  ബാങ്ക് അപേക്ഷ നൽകണം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണം,.ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹർജി നൽകിയത്.

കരുവന്നൂരിൽ തട്ടിപ്പിനിരയായ മുഴുവൻ പേർക്കും മുഴുവൻ പണവും ഉടൻ മടക്കി നൽകണമെന്ന് പ്രതിപക്ഷനേതാവ് വിഡിസതീശന്‍ ആവശ്യപ്പെട്ടു. കൊള്ളക്ക് കുട പിടിക്കുന്നവരും വീതം വെച്ചവരെ സംരക്ഷിക്കുന്നവരുമായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരുവന്നൂർ തട്ടിപ്പും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പോലെ കരുവന്നൂരിലും സിപിഎമ്മും ബിജെപിയും ഒത്ത് തീർപ്പിലെത്തുമോ എന്ന് സംശയമുണ്ടെന്നും സതീശൻ പറഞ്ഞു

കരുവന്നൂരില്‍ ഒരു ഇര കൂടി; 14 ലക്ഷം ബാങ്കിലുണ്ടായിരുന്ന നിക്ഷേപകന്‍ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: 21 ദിവസത്തിനകം പ്രശ്നപരിഹാരമില്ലെങ്കിൽ വലിയ പ്രതിഷേധമെന്ന് സുരേഷ് ​ഗോപി

Follow Us:
Download App:
  • android
  • ios