നിരോധിത സിമിയുടെ മറ്റൊരു മുഖമാണ് പിഎഫ്ഐ എന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനം
കൊച്ചി: പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധികരിച്ച ഓർഗനൈസർ വാരികയ്ക്കെതിരായ മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. നിരോധിത സംഘടന പി.എഫ്.ഐ നൽകിയ അപകീർത്തി കേസാണ് റദ്ദാക്കിയത്. നിരോധിച്ചതിനാൽ പി.എഫ്.ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി വ്യക്തമാക്കി. അപകീർത്തി എന്നത് നിരോധിത സംഘടനയെ ബാധിക്കുന്നതല്ലാ എന്നും സിംഗിൾ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു
നിരോധിത സിമിയുടെ മറ്റൊരു മുഖമാണ് പി.എഫ്.ഐ എന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനം. ആർ.എസ്.എസ് മുഖപത്രമാണ് ഓർഗനൈസര്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുളള കേസാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ റദ്ദാക്കിയത്.
അശ്വിനി വധക്കേസ്: സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രന്‍
