കാണാതായി 49 ദിവസം കഴിഞ്ഞിട്ടും എവിടെയാണ് ശിവസൂര്യയെന്ന് പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

കണ്ണൂർ. ചൊക്ലിയിലെ 17കാരൻ ശിവസൂര്യയെ കാണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷൻ കമ്മിറ്റി നേരിട്ട് ആവശ്യപ്പെട്ടു. ന്യൂ മാഹിയിലെത്തിയ ചെന്നിത്തല ഇവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് വീട് വിട്ടിറങ്ങിയത് . പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്. കാണാതായതിൻ്റെ നാൽപ്പത്തിയഞ്ചാം ദിവസമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്. ശിവസൂര്യ വീട് വിട്ടത് ഓഗസ്റ്റ് 8നാണ്.കാശിയിൽ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്.ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു സംഭവം. 'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും' എന്നിങ്ങനെയായിരുന്നു ശിവസൂര്യയുടെ കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.