നിലവിൽ കുറ്റപത്രം ഉൾപ്പെടെ പരസ്യമാക്കുന്നുണ്ട്. എന്നാൽ അന്വേഷണ സമയത്ത് വിവരങ്ങൾ നൽകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: ആർടിഐ നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവന്നാൽ അതിന്റെ ഗുണം പ്രതികൾക്കായിരിക്കും ലഭിക്കുകയെന്നും T1, T2 എന്നിവ ചെറിയ സെക്ഷനുകളാണെന്നും മന്ത്രി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മൊഴികളും രേഖകളും പുറത്തുവന്നാൽ അത് കേസന്വേഷണത്തെ ബാധിക്കും. നിലവിൽ കുറ്റപത്രം ഉൾപ്പെടെ പരസ്യമാക്കുന്നുണ്ട്. എന്നാൽ അന്വേഷണ സമയത്ത് വിവരങ്ങൾ നൽകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. കേസ് അന്വേഷണം പൂർത്തിയായാൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോൾരഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി.





