പ്രതിയെ ഒളിപ്പിച്ചതും കുറ്റകരമാണ്. ഇവരെയും അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 

കോഴിക്കോട്: വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതാവിന്റെ വീട്ടിലെന്ന് കോൺ​ഗ്രസ്. ഒളിപ്പിച്ചവരെയും പിടികൂടാൻ പൊലീസ് തയ്യാറാകണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ആരോപിച്ചു. പ്രതി ഒളിവിൽ പോയത് പൊലീസിന്റെയും സിപിഎമ്മിന്റെയും ഒത്താശയോട് കൂടിയാണെന്നും പ്രവീൺകുമാർ പറഞ്ഞു. വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഒളിപ്പിച്ച ആളെ മാത്രം പോലീസ് പിടികൂടുന്നില്ല. ഇത് ആരെന്നു പോലും വെളിപ്പെടുത്താൻ പോലീസ് തയ്യാറാകുന്നില്ല. ഒളിപ്പിച്ചത് സിപിഎം നേതാവിൻറ വീട്ടിലാണ്. പ്രതിയെ ഒളിപ്പിച്ചതും കുറ്റകരമാണ്. ഇവരെയും അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News