ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത ആടു ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് രക്ഷപ്പെട്ടവർ
മലപ്പുറം: മലേഷ്യയിലേക്ക് മനുഷ്യക്കടത്തും തൊഴില്‍ തട്ടിപ്പും സജീവം. ഇരകളായ നിരവധി മലയാളികളാണ് തിരിച്ച് വരാനാകാതെ നരകിക്കുന്നത്. വിസിറ്റിങ് വിസയിലൂടെ മലേഷ്യയിലേക്ക് കയറ്റിവിട്ട് അവിടെ മറ്റ് ഏജന്റുമാര്‍ക്ക് വില്‍ക്കുന്ന സംഘം ഉണ്ടെന്നും ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത ആടു ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് രക്ഷപ്പെട്ട ഇരകള്‍ വ്യക്തമാക്കി. മലേഷ്യയിലെ ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങളും ഒരു ജോലിക്കായി ലക്ഷങ്ങള്‍ കൈമാറി കബളിപ്പിക്കപ്പെട്ട രക്ഷപ്പെട്ടവരുടെ അനുഭവ സാക്ഷ്യങ്ങളും ഇവർ പുറത്തു വിട്ടു.
കപ്പലില്‍ വന്‍ ജോലി എന്ന വാഗ്ദാനം രക്ഷപ്പെട്ട് നാട്ടിലെത്തിയ കെ.സി.മുഹമ്മദ് അസ്ലം മലേഷ്യയിൽ എത്തിയത്. കാസര്‍കോടുകാരായ ഏജന്റുമാര്‍ക്ക് ഗൂഗിള്‍ പേ വഴി മൂന്നര ലക്ഷം രൂപ കൈമാറിയെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസം മാത്രം കഴിയാനുള്ള വീസയാണ് ലഭിച്ചത്. എത്തിയത് ചതിക്കുഴിയില്‍. ഒടുവില്‍ ഒരു സന്നദ്ധസംഘടനയുടെ ഇടപെടലിലാണ് ഇവര്‍ നാട്ടിലെത്തിയത്.
