കത്രിക ഉപയോഗിച്ചാണ് ഭാര്യയെ കുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടൻ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുളത്തൂപ്പുഴയിലെ വീട്ടിൽ രേണുകയും ഭർത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മക്കൾ സ്കൂളിൽ പോയിരുന്ന സമയത്ത് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് തുടങ്ങി. വഴക്കിനിടെ കത്രിക കൊണ്ട് സാനുക്കുട്ടൻ ഭാര്യയെ ആക്രമിക്കുകയായിരുന്നു.കഴുത്തിൽ അടക്കം ആഴത്തിൽ കുത്തേറ്റു. ഗുരുതര പരിക്കുകളോടെ രേണുകയെ ആദ്യം കുളത്തൂപ്പുഴസർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്ക് സംശയരോഗമാണെന്നാണ് രേണുക അമ്മ നൽകിയ മൊഴി.

YouTube video player