Asianet News MalayalamAsianet News Malayalam

'സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല'; ദേവൻ

ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നതെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. 

I became the BJP state vice-president 'not to get a seat, not to contest this time devan fvv
Author
First Published Dec 13, 2023, 5:27 PM IST

തൃശൂർ: തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ തൃശൂരിൽ പറഞ്ഞു. ഭീമൻ രഘു, രാജസേനൻ എന്നിവർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. 

കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മിൽ ചേര്‍ന്നിരുന്നു. 

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios