റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.  

തിരുവനന്തപുരം : രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി വീണാ ജോർജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

ഒരു സ്ത്രീ ആരോപണം ഉന്നയിക്കുമ്പോൾ ആദ്യം നിജസ്ഥിതി മനസിലാക്കണം, ശേഷം നടപടി; രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി

ബംഗാളി നടി ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരിമാണിക്കം സിനിമയിൽ അഭിനയിക്കാനായി വിളിച്ച് വരുത്തിയ രഞ്ജിത് മോശമായി പെരുമാറിയെന്ന് പേര് സഹിതം തുറന്നു പറഞ്ഞതോടെ നടി വലിയ പ്രതിഷേധമുയർന്നു.

സംവിധായകന്റെ പേരടക്കം ഇരയായ സ്ത്രീ വിളിച്ച് പറഞ്ഞെങ്കിലും പക്ഷേ ഇപ്പോഴും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന വേളയിൽ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസ് എടുക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം പറഞ്ഞത്. ഇപ്പോൾ ബംഗാളി നടി പേര് പറഞ്ഞാണ് രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ചത്. എന്നാൽ ആളുടെ പേര് പറഞ്ഞാലും പോര പരാതി ലഭിച്ചാൽ മാത്രം നടപടിയെന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ

YouTube video player