Asianet News MalayalamAsianet News Malayalam

ഡിഎ കുടിശ്ശിക വേണം, കേന്ദ്രം ഡിഎ വര്‍ദ്ധന പ്രഖ്യാപിച്ചിട്ട് 7 മാസം, സര്‍ക്കാരിന് കത്തുമായി ഐഎഎസ് അസോസിയേഷൻ

2023 ജൂലൈയിൽ കേന്ദ്രം ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിരുന്നു. കഴിഞ്ഞ 7 മാസമായി നാലു ശതമാനം കുടിശ്ശികയാണ് ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് കിട്ടാനുള്ളത്

IAS officers association kerala demand DA arrears from state goverment
Author
First Published Feb 11, 2024, 12:03 PM IST

തിരുവനന്തപുരം:ഡിഎ കുടിശ്ശിക വേണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിക്കും കത്തിന്‍റെ  പകർപ്പ് നൽകിയിട്ടുണ്ട്. .2023 ജൂലൈയിൽ കേന്ദ്രം ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിരുന്നു. കഴിഞ്ഞ 7 മാസമായി നാലു ശതമാനം കുടിശ്ശികയാണ് ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് കിട്ടാനുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് കേന്ദ്രം പ്രഖ്യാപിച്ച ഡിഎ വർദ്ധന കിട്ടിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ്  ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് ഡിഎ കുടിശ്ശിക ലഭിക്കാത്തത്.ഐഎഎസ് അസോസിയേഷൻ കത്ത് നൽകിയ സാഹചര്യത്തിൽ സർക്കാർ ഇത് സജീവമായി പരി​ഗണിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഇതിന് നിർദേശം നൽകിയേക്കുമെന്നും സൂചനയുണ്ട്.സംസ്ഥാന സർക്കാര്‍ ജീവനക്കാർക്ക്21 ശതമാനം ഡിഎ കുടിശ്ശിക കിട്ടാനുണ്ട്.6 ഗഡു കുടിശ്ശികയുള്ളതില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios