Asianet News MalayalamAsianet News Malayalam

ഐസിഎംആറിന്റെ പുതിയ മാർഗനിർദ്ദേശം സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കേണ്ടെന്ന് ധാരണ

എല്ലാ കേസുകളിലും സ്രവപരിശോധന വേണ്ട, ഗുരുതരാവസ്ഥയിൽ രോഗം വന്നവർക്ക് മാത്രം ആശുപത്രി വിടുന്നതിന് മുൻപ് ഒറ്റത്തവണ പരിശോധന - തുടങ്ങിയ നിർദ്ദേശങ്ങളാണ് ഐസിഎംആർ നൽകിയത്.

icmr new guidelines for covid testing
Author
Thiruvananthapuram, First Published May 10, 2020, 3:15 PM IST

തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം രോഗലക്ഷണമില്ലെങ്കിൽ പരിശോധന കൂടാതെ വീട്ടിലയക്കാമെന്ന ഐസിഎംആറിന്റെ പുതിയ മാർഗനിർദ്ദേശം സംസ്ഥാനം ഉടൻ നടപ്പിലാക്കാൻ ഇടയില്ല. പുതിയ നിർദ്ദേശം സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ സാഹചര്യം പരിശോധിച്ച ശേഷമാകും  തീരുമാനം നടപ്പാക്കുക.

രാജ്യത്ത് കൊവിഡ് മരണം രണ്ടായിരം കടന്നു; 24 മണിക്കൂറിനിടെ 127 മരണം, 3277 പുതിയ കേസുകൾ.

എല്ലാ കേസുകളിലും സ്രവപരിശോധന വേണ്ട, ഗുരുതരാവസ്ഥയിൽ രോഗം വന്നവർക്ക് മാത്രം ആശുപത്രി വിടുന്നതിന് മുൻപ് ഒറ്റത്തവണ പരിശോധന - തുടങ്ങിയ നിർദ്ദേശങ്ങളാണ് ഐസിഎംആർ നൽകിയത്. ഈ നിർദ്ദേശങ്ങൾ കേരളവും പൊതുവേ സ്വാഗതം ചെയ്യുകയാണ്. പുതിയ നിർദ്ദേശം മൂലം കാര്യമായ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.

കൊവിഡ് 19ന് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ പദ്ധതിയുമായി ഐസിഎംആർ

ഐസിഎംആർ നിർദ്ദേശത്തെ ആരോഗ്യ വിദഗ്ദ്ധരും സ്വാഗതം ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ രോഗികൾ ക്രമാതീതമായി കൂടുന്നതാണ് പുതിയ നിർദ്ദേശത്തിന് ആധാരം. അതിന് സമാനമായ അവസ്ഥ ഇപ്പോൾ കേരളത്തിലില്ല. അതിനാലാണ് പുതിയ നിർദ്ദേശം പെട്ടെന്ന് നടപ്പാക്കേണ്ടതില്ലെന്ന ധാരണ. പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും കുടുതലായി വരുന്നതോടെ കേരളത്തിലും രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഐഎസിഎംആറിന്റെ നിർദ്ദേശം അനുകൂലായി സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

 

Follow Us:
Download App:
  • android
  • ios