Asianet News MalayalamAsianet News Malayalam

ഇടുക്കി മണ്ണിടിച്ചിൽ: ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കും, മെഡിക്കൽ സംഘത്തെ അയച്ചതായി മന്ത്രി

15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണെന്നും ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി വ്യക്തമാക്കി. 

idukki landslide medical team to idukki rajamala: kk shailaja
Author
Thiruvananthapuram, First Published Aug 7, 2020, 11:51 AM IST

തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണെന്നും ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി വ്യക്തമാക്കി. 

മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് ലയങ്ങൾ അപകടത്തിൽ പെട്ടെന്നാണ് പ്രാദേശികമായി കിട്ടുന്ന വിവരം. ലയങ്ങളിലെല്ലാം താമസക്കാര്‍  ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. 

കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മെഡിക്കൽ സംഘത്തിനൊപ്പം പൊലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാണ്. മണ്ണുമാന്തികൾ അടക്കം വലിയ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയും ഉണ്ട്.  സമീപത്തെ ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios