സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു.

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി. 

'കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് പൊലീസാണ്'. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും രമ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona