മാര്‍ച്ച് 1 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 116 ശതമാനം അധിക മഴ. ഏറ്റവുമധികം മഴ എറണാകുളത്ത് 220 ശതമാനം .

തിരുവനന്തപുരം;ഒരാഴ്ചയോളം നീണ്ട് നിന്ന വ്യാപക മഴക്ക് ഇടവേള. സംസ്ഥാനത്തെ മഴ മുന്നറിയിപ്പും വിവിധ ജില്ലകള്‍ക്കുള്ള ജാഗ്രതനിര്‍ദ്ദേശവും( Rain alert) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(IMD) പിന്‍വലിച്ചു,വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴക്ക് സാധ്യതയില്ല.അതേ സമയം തെക്ക് പടി‍ഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്നും തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു തുടങ്ങി.ഇനി അറബികടലില്‍ വ്യാപിക്കണം.സാഹചര്യം അനുകൂലമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.ഈയാഴ്ച അവസാനത്തോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും.

വേനല്‍മഴ തകര്‍ത്തു, കേരളത്തില്‍ ഇതുവരെ 116 ശതമാനം അധികമഴ

മാര്‍ച്ച 1 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് 276.4 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് 598.3 മി.മി.മഴയാണ് പെയ്തത്. ഏറ്റവുമധികം മഴ കിട്ടിയത് എറണാകുളം ജില്ലയിലാണ്.220 ശതമാനം കൂടുതല്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവ് മഴ ലഭിച്ച കൊല്ലത്തും തിരുവനന്തപുരത്തും ശരാശരി ലഭിക്കേണ്ടതിലും 65 ശതമാനം അധിക മഴയാണ് കിട്ടിയത്

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മിതമായ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ സാധാരണ മഴ സാധ്യത

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മിതമായ മഴ സാധ്യത. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത

Also read;സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ പഠനം; മേഘവിസ്ഫോടനവും ഉണ്ടായേക്കാം