Asianet News MalayalamAsianet News Malayalam

എസ് എൻ കോളേജിൽ അധ്യാപകനെ ആക്രമിച്ച സംഭവം; 4 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനം

നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തത്. 

Incident of attack on a teacher in SN College Decision to suspend 4 students
Author
First Published Aug 18, 2024, 7:18 AM IST | Last Updated Aug 18, 2024, 7:18 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിൽ അധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം  തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തത്.

കേസിൽ പ്രതി ചേർത്തതോടെയാണ് അച്ചടക്ക നടപടി. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണ്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം അധ്യാപകൻ ശരീരനിറം വിളിച്ച് കളിയാക്കിയെന്നാരോപിച്ച് പുതിയൊരു പരാതി ഒരു വിദ്യാർത്ഥി കഴക്കൂട്ടം സ്റ്റേഷനിൽ നൽകി. വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios