ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.വി.തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
ദില്ലി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രൊഫ. കെവി തോമസ്. ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ.കെ.വി.തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തിന്‍റെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്നുള്ള പരാതികള്‍ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് റേയില്‍വേ മന്ത്രിയെ വിവരം കത്തിലൂടെ അറിയിച്ചതെന്ന് കെവി തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സമയക്രമത്തിലെ വ്യതിയാനം സമയോചിതമായി യാത്രക്കാരെ അറിയിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു.



