വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. 

കൊച്ചി: നാലാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിന് അടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. 

വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീണു. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. 

ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്

https://www.youtube.com/watch?v=Ko18SgceYX8