മംഗലാപുരത്ത് നിന്ന് കുട്ടിക്ക് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സ നല്‍കാനാണ് ആംബുലന്‍സ് തിരിച്ചത്. എന്നാല്‍ അടിയന്തര ഇടപെടല്‍ നടത്തിയ മന്ത്രി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഒരുക്കുകയും ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടി ഇടപെടല്‍ നടത്തി കാര്യങ്ങള്‍ സുഗമമാക്കിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനപ്രവാഹം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് കുട്ടിക്ക് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സ നല്‍കാനാണ് ആംബുലന്‍സ് തിരിച്ചത്. എന്നാല്‍ അടിയന്തര ഇടപെടല്‍ നടത്തിയ മന്ത്രി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഒരുക്കുകയും ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മന്ത്രിയുടെ ഇടപെടലാണ് കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയത്. ഇതിന്‍റെ പേരിലാണ് നിരവദിപേര്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. അമ്മ മനസെന്നും ഓളെപ്പോലെ ഒരുപാട് പേര്‍ ടീച്ചരും മന്ത്രിയുമാകട്ടെയെന്നാണ് ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ത്ഥിയും എം പിയുമായ ഇന്നസെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നസെന്‍റിന്‍റെ കുറിപ്പ്

അമ്മമനസ്സ്... 
ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ

ആരോഗ്യമന്ത്രി ഇടപെട്ടു, 
15 ദിവസം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കും...

കുഞ്ഞുവാവ എത്രയും വേഗം സുഖം പ്രാപിക്കട്ടെ...