Asianet News MalayalamAsianet News Malayalam

പൊലീസുകാർ തമ്മിൽ അടിച്ചതിൽ ആഭ്യന്തര അന്വേഷണം; സ്പെഷ്യൽ ബ്രാഞ്ച് നടപടി തുടങ്ങി

അടൂർ സ്റ്റേഷനിലെ പൊലീസുകാരൻ തൻ്റെ ക്വാട്ടേഴ്സിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തുമായി എത്തിയത് അയൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം.

Internal investigation into beating between policemen nbu
Author
First Published Sep 15, 2023, 8:34 PM IST

പത്തനംതിട്ട: പൊലീസുകാർ തമ്മിൽ അടിച്ചതിൽ ആഭ്യന്തര അന്വേഷണം. തിരുവോണനാളിൽ അടൂർ പൊലീസ് ക്വാട്ടേഴ്സിലാണ് സംഭവം ഉണ്ടായത്. അടൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരനും പന്തളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും തമ്മിലാണ് തർക്കമുണ്ടായത്. അടൂർ സ്റ്റേഷനിലെ പൊലീസുകാരൻ തൻ്റെ ക്വാട്ടേഴ്സിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തുമായി എത്തിയത് അയൽ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അതിനിടെ, കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ് ലഭിച്ച വിവരവും പറഞ്ഞ് വന്നു. വാടക കെട്ടിടത്തിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെൻ്റ് സ്ഥലവും ഈട് വച്ച് എടുത്ത ലോൺ കുടിശ്ശിക ആയതോടെയാണ് ജപ്തി ചെയ്യാൻ കാനറ ബാങ്ക് തീരുമിച്ചത്. കെസി കോക്കനറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ 5 കോടി 69 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന തന്ത്ര പ്രധാന മേഖലയിലെ പൊലീസ് സ്റ്റേഷനാണ് ജപ്തി ഭീഷണി നേരിടുന്നത്.

Follow Us:
Download App:
  • android
  • ios