അറസ്റ്റിലായ എസ് ഐ സാബുവിന്‍റെയും, സിപിഒ സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും.
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരും അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ഇന്നോ നാളെയെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം അറസ്റ്റിലായ എസ് ഐ സാബുവിന്‍റെയും , സിപിഒ സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. ഈ സാഹചര്യത്തിൽ ജാമ്യം കിട്ടാൻ ഇടയില്ലെന്നാണ് സൂചന. സാമ്പത്തിക തട്ടിപ്പ് അന്വേഷണവും പുരോഗമിക്കുകയാണ്.
നിക്ഷേപകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘമിപ്പോൾ. കോണ്‍ഗ്രസിന്‍റെ എസ്പി ഓഫീസ് മാർച്ചും ഇന്നുണ്ട്. എസ്പിക്കെതിരെ നടപടിയെടുക്കുന്നത് വരെ പ്രക്ഷോഭ പരിപാടികൾ തുടരുമെന്നാണ് കോൺഗ്രസ് പക്ഷം.
