ജൂനിയർ റെസിഡൻ്റിനെ പത്രപരസ്യം ഇല്ലാതെ നിയമിച്ചു. വിജിലൻസ് അന്വേഷണം വന്നപ്പോൾ നിയമിച്ചവരെ പറഞ്ഞു വിട്ടു. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല.
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാർ. എസ്‍സി-എസ്ടി ഫണ്ട് കൊള്ളയടിക്കുന്ന സ്ഥാപനമായി മാറി. ദന്തരോഗ വിഭാഗത്തിൽ 4 പോസ്റ്റുകളാണ് ഉള്ളത്. ഇതിൽ 4 പേർക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ നിയമിച്ചുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
ജൂനിയർ റെസിഡൻ്റിനെ പത്രപരസ്യം ഇല്ലാതെ നിയമിച്ചു. വിജിലൻസ് അന്വേഷണം വന്നപ്പോൾ നിയമിച്ചവരെ പറഞ്ഞു വിട്ടു. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. നിശ്ചിത യോഗ്യതയില്ലാത്ത ആളെ സൂപ്രണ്ടായി നിയമിച്ചുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
