പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്. 

മലപ്പുറം: കനത്ത മഴയിൽ നിലമ്പൂർ കാത്തിരപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാൻ എത്തിയ 3പേർ പുഴയ്ക്ക് അക്കരെ പന്തീരായിരം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി. വനത്തിൽ കനത്ത മഴ പെയ്തതോടെ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവർ പുഴക്കക്കര കുടുങ്ങിയത്. പുഴയിൽ കുളിക്കുകയായിരുന്ന ചുങ്കത്തറ സ്വദേശകളായ 6 അംഗ സംഘത്തിലെ മൂന്ന് പേർ ഇക്കരയ്ക്കും, 3 പേർ അക്കരയിലും പെടുകയായിരുന്നു. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് അക്കരെ വനത്തിൽ കുടുങ്ങിയത്. വൈകുന്നേരം 6 മണിയോടെ വനത്തിൽ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ്, പൊലീസ്, കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാർ എന്നിവർ എത്തിയാണ് രക്ഷിച്ചത്. രാത്രി എട്ടരയോടെയാണ് മൂന്നു പേരെയും പുഴയിൽ കുറുകെ വടം കെട്ടി സുരക്ഷിതമായി ഇക്കരെ എത്തിച്ചത്. 

ഇനിയാ തലയെടുപ്പില്ല, ഓർമയാകുന്നത് 138 വർഷത്തെ പാരമ്പര്യം, ഒരു പൊതുവിദ്യാലയത്തിന് കൂടി പൂട്ട് വീഴുന്നു

https://www.youtube.com/watch?v=Ko18SgceYX8