തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലിയാണെന്ന് ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ദൃശ്യം എടുത്തതിൽ കേസ് എടുക്കുന്നത് ചോദ്യം ചെയ്ത കോടതി കേസിൽ മാതൃഭൂമി ന്യൂസിന്‍റെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു. 

കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലിയാണെന്ന് ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ദൃശ്യം എടുത്തതിൽ കേസ് എടുക്കുന്നത് ചോദ്യം ചെയ്ത കോടതി കേസിൽ മാതൃഭൂമി ന്യൂസിന്‍റെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു.

അഞ്ച് മാസം ജയിലിൽ, കോടതികളിൽ കണ്ണുനട്ട് ശിവശങ്കർ; ജാമ്യ ഹർജിയിൽ നിർണായക തീരുമാനം ഇന്നുണ്ടായേക്കും

പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും. അത് കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ല. മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഫോർത്ത് എസ്റ്റേറ്റ് സങ്കൽപ്പത്തിന് എതിരാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിൽ മാധ്യമ പ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന്‍ കമ്മീഷന്‍ നിയമനത്തിന് സ്റ്റേ

കേസിനെതിരെ മാതൃഭൂമി നൽകിയ പരാതികൾ ഡി.ജി.പി പരിഗണിക്കണം. ഇതിൽ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടൻ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. അന്വേഷണവുമായി പൊലീസിന് മുന്നോട്ടു പോകാം. പൊലീസുമായി 
മാതൃഭൂമി ന്യൂസ് പ്രതിനിധികൾ സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 

ജില്ലാ ജഡ്ജി നിയമനം: കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം

മാതൃഭൂമി ന്യൂസിനെതിരെയുള്ള കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം