Asianet News MalayalamAsianet News Malayalam

'ഷഹ്നയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു, നിജസ്ഥിതി ഉൾപ്പെടെ അന്വേഷിക്കണം'; പഞ്ചായത്തംഗം അഡ്വ. സുധീർ

വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി ഉൾപ്പെടെ അന്വേഷിക്കണമെന്നും പഞ്ചായത്തം​ഗം അഡ്വ. സുധീർ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ ബന്ധുക്കൾ നേരിട്ട് പ്രതികരിക്കാൻ തയ്യാറായില്ല. 

It was heard that Shahana had been publicly insulted and should be investigated, including the situation; Panchayat Member Adv. Sudhir Venjaramood fvv
Author
First Published Dec 7, 2023, 9:29 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി പഞ്ചായത്ത് അംഗം അഡ്വ. സുധീർ വെഞ്ഞാറമൂട്. വിവാഹ വാഗ്ദാനം നൽകിയ ശേഷം റുവൈസ് പിന്തിരിഞ്ഞുവെന്ന് അഡ്വ. സുധീർ വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. ഷഹ്ന മാനസികമായി വളരെയേറെ തകർന്നിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി ഉൾപ്പെടെ അന്വേഷിക്കണമെന്നും പഞ്ചായത്തം​ഗം അഡ്വ. സുധീർ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ ബന്ധുക്കൾ നേരിട്ട് പ്രതികരിക്കാൻ തയ്യാറായില്ല. 

ഷഹ്നയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.

ഡോ. ഷഹനയുടെ ആത്മഹത്യ; വനിതാ ശിശു വികസന വകുപ്പ് റിപ്പോർട്ട്‌ ഇന്ന്, ശേഷം നടപടിയെന്ന് മന്ത്രി വീണ ജോർജ്

നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios