Asianet News MalayalamAsianet News Malayalam

'ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എംഎൽഎ കൂടിയാണ്, മറക്കരുത്', മുകേഷിനെതിരെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് മുകേഷ് എന്നും അതു മറക്കരുതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. 

J Arun Babu aisf response about mukesh student phone call controversy
Author
Kollam, First Published Jul 4, 2021, 10:44 PM IST

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എംഎൽഎ മുകേഷിനെതിരെ സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് മുകേഷ് എന്നും അതു മറക്കരുതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. 

നേരത്തെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജോസഫൈനെതിരെ നടപടിയെടുക്കണമെന്നും എഐഎസ്എഫ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകി. അതേസമയം സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രാണ് താൻ നടത്തിയതെന്നും എം എൽ എ മുകേഷ് വിശദീകരിച്ചു. മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിനിടെയാണ്തനിക്ക് ഫോൺ കോൾ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുകേഷ് പ്രതികരിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios