കൊച്ചി: സർക്കാർ മധ്യസ്ഥതയിലുളള ചർച്ചകളിൽ നിന്ന് ഓർത്ത‍‍ഡോക്സ് വിഭാഗം പിൻമാറിയതിലും പളളികൾ ഏറ്റെടുക്കുന്നതിലും പ്രതിഷേധിച്ച് യാക്കോബായ വിഭാഗം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.

എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും പളളികളിലും സൂചനാ സത്യാഗ്രഹ സഹന സമരം നടത്തുമെന്ന് സഭാ വർക്കിങ് കമ്മിറ്റി അറിയിച്ചു. ഇതിന് തുടർച്ചയായി സെക്രട്ടേറിയറ്റ് പടിക്കലടക്കം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരപരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്.