കുറവൻകോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തുകയാണ്. 

തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവതാരകയും ഗായികയുമാണ് ജാഗീ ജോൺ. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്ത് കുറവൻകോണത്ത് ആണ് ജാഗീ ജോൺ താമസിച്ചിരുന്നത്. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അയൽവാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വൈകീട്ടോടെയാണ് സംഭവം. ഫ്ലാറ്റിൽ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയൽവാസികളും പറയുന്നത് .

മോഡലിംഗ് രംഗത്ത് സജീവമാണ് ജാഗി ജോൺ, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് . കുറവൻകോണത്തെ വീട്ടിൽ അമ്മയ്ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.