പാലക്കാട്: വാളയാർ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആറു ദിവസമായി സമരം തുടങ്ങിയിട്ട്. ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത നിരാഹാരം ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ആവർത്തിച്ചു.