സംസ്ഥാന ബജറ്റ് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. വിലക്കയറ്റം തടയാൻ 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്രക്ക് കാസര്‍കോട് തുടക്കമായി

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് തുടക്കമായി.വൈകിട്ട്‌ 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു.ജി എസ് ടി വഴി ഇപ്പോൾ കേരളത്തിന് നികുതി വരുമാനം കുറയുന്നു.കർഷകദ്രോഹ ബജറ്റാണ് ഇത്തവണ കേന്ദ്രം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരള ബജറ്റിനെ വിമർശിക്കുന്ന പ്രതിപക്ഷം ഇത് കാണുന്നില്ല.കേരളം കടത്തിൽ മുങ്ങിത്താഴുന്നു എന്ന പ്രചാരണം നടത്തുന്നു.കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം നികുതി പിരിവിലെ അലംഭാവം അല്ല . കേന്ദ്രം കേരളത്തെ അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നതിനെ പ്രതിപക്ഷം വിവർ ശി ക്കുന്നില്ല.കേരളത്തിലെ മാധ്യമങ്ങൾ ഈ സ്ഥിതി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രം വർഗ്ഗീയത ആളിക്കത്തിക്കുന്നു.കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്.കേന്ദ്രം കാണിക്കുനന്ന അവഗണനയ്ക്കെതിരെ അര അക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാദം കോൺഗ്രസ് ഏറ്റെടുക്കുന്നത് എന്തിനാണ്?കേന്ദ്രം പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് തുറന്നു.മികവാർന്ന് പ്രവർത്തിക്കുന്ന പി എസ് സി ക്ക് എതിരെ ഹീനമായ പ്രചാരണം നടക്കുന്നു.സംസ്ഥാനം വ്യാവസായിക സൗഹ്യദമല്ല എന്ന് കൊണ്ട് പിടിച്ച് പ്രചാരണം നടത്തുന്നു.പക്ഷേ വ്യവസായികൾക്ക് ഈ അഭിപ്രായമില്ലെന്നും പിണറായി പറഞ്ഞു

സംരഭകവർഷത്തിൽ ഒരു ലക്ഷം സംരഭം എന്ന പദ്ധതി നടപ്പാക്കി. ഒരു ലക്ഷത്തി മുപ്പതിനായിരം എത്തി എന്നതാണ് വസ്തുത.പക്ഷെ ഇത് കള്ളക്കണക്ക് ആണ് എന്ന പ്രചാരണം നടത്തുന്നു.കേരളത്തിലെ വ്യവസായ വളര്‍ച്ച 17.3 ശതമാനം. ഇത് വലിയ വളർച്ചയാണ്.വികസന കുതിപ്പ് മറച്ച് പിടിക്കാനാണ് വർഗീയത ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എംഎൽഎ എന്നിവർ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്‌.കാസർകോട്‌ ജില്ലയിൽ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത്‌ പര്യടനമുണ്ട്‌. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളന്റിയർമാർ ഗാർഡ്‌ ഓഫ്‌ ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസർകോട്‌ ഗസ്‌റ്റ്‌ ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ അടുത്ത മാസം 18 ന് തിരുവനന്തപുരത്ത് സമാപിക്കും