Asianet News MalayalamAsianet News Malayalam

നീതി പ്രതീക്ഷയില്ല, ഗവർണർക്ക് പരാതി നൽകും; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ ജയചന്ദ്രൻ ന്യൂസ് അവറിൽ

ആറ്റിങ്ങലിൽ വച്ചാണ് എട്ടുവയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് പിങ്ക് പൊലീസ് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്യുകയായിരുന്നു

jayachandran response in newshour about pink police harassment
Author
Thiruvananthapuram, First Published Sep 15, 2021, 9:05 PM IST

തിരുവനന്തപുരം: പൊലീസിൽ നിന്ന് തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ ജയചന്ദ്രൻ. പൊലീസിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും രണ്ട് മൂന്ന് ദിവസം കൂടി കാത്തിരുന്ന ശേഷം നടപടികളുണ്ടായില്ലെങ്കിൽ ഗവർണറെ കണ്ട് പരാതി നൽകുമെന്നും ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കാനും ആലോചിക്കുന്നുണ്ട്. എനിക്കും മകൾക്കും നീതി വേണം. ജോലിക്ക് പോകാൻ പോലും പറ്റാത്ത നിലയിലാണ്. എപ്പോഴാണ് പൊലീസുകാർ തിരക്കി വരുന്നതെന്ന് അറിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<

ആറ്റിങ്ങലിൽ വച്ചാണ് എട്ടുവയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് പിങ്ക് പൊലീസ് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്യുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഈ സംഭവം പുറത്ത് കൊണ്ടുവന്നതോടെ പിങ്ക് പൊലീസിനെതിരെ വ്യാപകവിമർശനം ഉയർന്നു. എന്നാൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പപി പൊലീസ് ഉദ്യോഗസ്ഥ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios