വയലാർ രവിയുടെ ഒഴിവിലാണ് ബ്രിട്ടാസിനെ വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ  ഉൾപ്പെടുത്തിയത്. പെട്രോളിയം സമിതിയിൽ ആണ് വി ശിവദാസൻ

ദില്ലി: രാജ്യ സഭാ എംപി ജോൺ ബ്രിട്ടാസിനെ പാർലമെൻറിലെ വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വയലാർ രവിയുടെ ഒഴിവിലാണ് ബ്രിട്ടാസിനെ വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പിവി അബ്ദുള്‍ വഹാബ് എംപിയെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കാണ് പരിഗണിച്ചത്. പെട്രോളിയം സമിതിയിൽ ആണ് വി ശിവദാസൻ ഉൾപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് വ്യാപന സാഹചര്യം കണക്കിെടുത്ത് നിര്‍ത്തി വച്ചിരുന്ന പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം വീണ്ടും തുടങ്ങുകയാണ്. ഈ മാസം കമ്മിറ്റി യോഗങ്ങൾ വിളിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona