കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തോടും ഇതേ കാര്യം ആവശ്യപ്പെട്ടു. ഒരു തവണ കൂടി നിയമസഭയിൽ പോകണമെന്ന് ആഗ്രഹമുണ്ട്. മലബാറിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോളാർ കേസ് സിബിഐക്ക് വിട്ടത് എൽഡിഎഫ് ചെയ്ത മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.