കോട്ടയം: മിന്നും ജയത്തോടെ പാലാ സീറ്റിൽ അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി. കേരളാ കോൺഗ്രസിന് ശക്തിയുണ്ടെന്ന് തെളിയിച്ച ജനവിധിയാണ് ഇതെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേരളാ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് തെളിഞ്ഞുവെന്നും പാല ഉള്‍പ്പടെ  അര്‍ഹതപ്പെട്ടത് എല്‍ഡിഎഫ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് പറയുന്നു, പാല ഹൃദയ വികാരമാണ്, മാണി സി കാപ്പന്‍റെ നിഹസകരണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യട്ടെയെന്നും പരാതി പറയാനില്ലെന്നുമാണ് കേരള കോൺഗ്രസ് നിലപാട്. 

കേരളാ കോണ്‍ഗ്രസുകളെ ഇല്ലാതാക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും ജോസഫിനെ കാലുവാരിയത് അതിന് ഉദാഹരണമാണെന്നും ജോസ് പറയുന്നു. ജോസഫ് പക്ഷത്തുള്ള നേതാക്കള്‍ തങ്ങളുടെ ഭാഗത്തേക്ക് വരുമെന്നും പലരും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.