Asianet News MalayalamAsianet News Malayalam

മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ എവിടെ? മണിക്കൂറുകൾക്ക് ശേഷവും വിവരമില്ല

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും അവരെ കുറിച്ച് ഒരു വിവരവും ഇല്ല. ബന്ധപ്പെടാനും കഴിയുന്നില്ല, 

journalist from kerala are still missing in mangaluru even after hours of arrest
Author
Kozhikode, First Published Dec 20, 2019, 1:19 PM IST

കോഴിക്കോട്: മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലായ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് യാതൊരു വിവരവും ഇല്ല. പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിടെ എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരും സംഘത്തിലുണ്ട്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും ഇവരുമായി ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്കായി കൊണ്ടുപോയെന്നാണ് വിവരം . കസ്റ്റഡിയിലായവര്‍ക്ക് പോലും പരസ്പരം കാണാനോ ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം പൊലീസ് നൽകിയിട്ടില്ലെന്നാണ് വിവരം. ഫോണുകളും ക്യാമറകളും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും കര്‍ണാടക പൊലീസ് ശ്രമിച്ചു. വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്ന വിശദീകരണമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പൊലീസ് നൽകിയത്. വാര്‍ത്താ ശേഖരണത്തിനുള്ള ഉപകരണങ്ങളോ ആവശ്യമായ രേഖകളോ മാധ്യമപ്രവര്‍ത്തകരുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്ന വിചിത്ര വാദവും കര്‍ണാടക പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. 

തുടര്‍ന്ന് വായിക്കാം:  മംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി: കേരളത്തിൽ വ്യാപക പ്രതിഷേധം...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികൾ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, കാമറമാൻ പ്രതീഷ് കപ്പോത്ത്,  മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ കാമറ മാൻ അനീഷ്,  ന്യൂസ് 24 റിപ്പോര്‍‍ട്ടര്‍‍ ആനന്ദ് കൊട്ടില കാമറമാൻ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാൻസുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. 

തുടര്‍ന്ന് വായിക്കാം:  മംഗളൂരു കസ്റ്റഡി: മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കര്‍ണാടക പൊലീസ്...

 

Follow Us:
Download App:
  • android
  • ios