Asianet News MalayalamAsianet News Malayalam

മംഗളൂരുവിൽ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന്  ഡിജിപി ലോക് നാഥ് ബെഹ്റ .പറഞ്ഞു. കർണാടക ഡിജിപിയോടും സ്ഥിതി ചർച്ച ചെയ്യും.

journalist from kerala in police custody in mangalore dgp behra reaction
Author
Trivandrum, First Published Dec 20, 2019, 9:53 AM IST

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കർണാടക ഡിജിപിയോടും സ്ഥിതി ചർച്ച ചെയ്യും. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കുമെന്നും ഡി ജി പി പറഞ്ഞു. 

കസ്റ്റഡിയിലുള്ളവരെ പരിശോധിച്ച് ഉടൻ തുടർ നടപടിയുണ്ടാകുമെന്നാണ് കർണാടക പൊലീസ് പറയുന്നത്. മലയാളികൾ അല്ലാത്ത മാധ്യമ പ്രവർത്തകരും കസ്റ്റഡിയിലുണ്ട് . മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ തുടർന്ന് ജോലി ചെയ്യാൻ സധിക്കുമോ എന്ന കാര്യം പറയാനാകില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.  മലയാളി മാധ്യ മാധ്യമ പ്രവർത്തകരുടെ പേരുകൾ കർണാടക ഡിജി പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകുമെന്നാണ് ഡിജിപിയുടെ പ്രതികരണം."

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അടക്കം മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപം വച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാ മാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Follow Us:
Download App:
  • android
  • ios