കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്ന് റിട്ടേര്‍ഡ് ജസ്റ്റിസ് പി ഉബൈദ്. ഊഹത്തിന്റെ പേരിൽ ആരെയും കേസിൽ പ്രതി ചേർക്കരുതെന്നും പി ഉബൈദ് പറഞ്ഞു.

ദുർബലമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പ്രതി ചേർത്താൽ കേസ് പരാജയപ്പെടും. രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താനാകരുത് അന്വേഷണമെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ  ഉത്തരവാദി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ പഞ്ചവടി പാലം പരാമർശം തമാശ മാത്രമാണെന്നും കേസിന്റെ മെരിറ്റുമായി ബന്ധമില്ലെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

Read More: പാലാരിവട്ടം പഞ്ചവടിപ്പാലം എന്ന് ഹൈക്കോടതി; ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് സര്‍ക്കാര്‍