Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ ജൂൺ ഒന്നിന് രാജ്‌ഭവനിൽ

നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു

Justice SV Bhatti Kerala HC CJ oath taking ceremony at Rajbhavan on June 1st kgn
Author
First Published May 29, 2023, 1:16 PM IST

കൊച്ചി: ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായുള്ള ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ജൂൺ 1 ന് നടക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 

നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു. എന്നാൽ അന്ന് ജസ്റ്റിസ് എസ്‌വി ഭട്ടിക്ക് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം നൽകിയത്. പിന്നാലെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ സ്ഥാനചലനമടക്കം വലിയ മാറ്റങ്ങൾ ദില്ലിയിലുണ്ടായി. സുപ്രീം കോടതിയുമായി നിരന്തരം പരോക്ഷ വാക്പോര് നടന്നതിന് പിന്നാലെയാണ് കിരൺ റിജിജുവിനെ മാറ്റിയത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം മുൻപ് ശുപാർശ ചെയ്ത പ്രകാരം ജസ്റ്റിസ് എസ്‌വി ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

Follow Us:
Download App:
  • android
  • ios