തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ വര്‍ഷത്തെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. ആഗസ്റ്റ് 26 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ ടാഗോര്‍ സെന്‍റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെകെ ശൈലജയ്ക്ക് സ്ത്രീശക്തി പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . 

ഗായിക വൈക്കം വിജയലക്ഷ്മി , സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമൻ, ആദിവാസി നേതാവ് സികെ ജാനു, വിദ്യാഭ്യാസ പ്രവര്‍ത്തക സന്ധ്യ പ്രജിൻ, ആരോഗ്യ പ്രവര്‍ത്തക സിഡി സരസ്വതി, എന്നിവരാണ് മുൻവര്‍ഷങ്ങളിലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി അവാര്‍ഡ് ജേതാക്കൾ. കഴിഞ്ഞ വര്‍ഷം ഏഴു വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ സ്ത്രീ ശക്തി പുരസ്കാരം നൽകി ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചിരുന്നു.