രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനുപരി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവരേയും വേദനിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കെ എം മാണിയുടെ നിര്യാണത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒരു നിയമസഭാംഗമെന്ന നിലയില്‍ അദ്ദേഹവുമായി അടുത്തിടപെടാനുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടായിരുന്നു. നിയമസഭാ സാമജികന്‍ എന്നനിലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ള മാണി സാറിന്റെ ഇടപെടല്‍ ഞങ്ങള്‍ പുതുതലമുറക്കാര്‍ ആദരവോടെയാണ് നോക്കിക്കണ്ടത്. കാര്യങ്ങള്‍ കൃത്യമായി പഠിച്ച് അത് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം അനുപമമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനുപരി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവരേയും വേദനിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.