Asianet News MalayalamAsianet News Malayalam

മൂന്നാം ഘട്ടം കൂടുതൽ അപകടകരം; നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്നും ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. 

k k Shailaja says about third stage of covid 19 in kerala
Author
Kannur, First Published May 16, 2020, 10:59 AM IST

കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നും കെ കെ ശൈലജ അറിയിച്ചു.

കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യമെന്നും ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി വലിയ തകർച്ചയാണ് കേരളം നേരിടുന്നത്. വാർഡ് തല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിൻ്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണം എന്ന് തന്നെയാണ് സർക്കാർ ആ​ഗ്രഹിക്കുന്നത്. എന്നാൽ രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ എടുക്കില്ല. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ച് കഴിഞ്ഞുവെന്നും ഐ സി എം ആറുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ എന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios